ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് ഇ.എസ് ബിജിമോൾ പുറത്ത്. മുൻ സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിൽ ഇ എസ് ബിജിമോൾ അംഗമായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ബിജിമോൾ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ജില്ലാ നേതൃത്വത്തിനെതിരെ ഇ എസ് ബിജിമോൾ പരസ്യമായി നേരത്തെ രംഗത്ത് എത്തിയിരുന്നു. അതേസമയം സിപിഐ ജില്ലാ കമ്മിറ്റി അംഗമായി ബിജിമോൾ തുടരും. ശാന്തൻ പാറയിൽ നിന്നുള്ള പ്രിൻസ് മാത്യു, പി പളനിവേലു എന്നിവരാണ് പുതിയ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിമാർ.