*ബംഗളൂരു :* കര്‍ണാടകയില്‍ 50 % വോട്ട് എണ്ണി കഴിഞ്ഞപ്പോൾ കോണ്‍ഗ്രസിന് വ്യക്തമായ മുന്നേറ്റം.
ആദ്യ ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോണ്‍ഗ്രസിന് ഇപ്പോള്‍ നല്ല മുന്‍തൂക്കമുണ്ട്.
ഇതോടെ ഡെല്‍ഹിയിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. കോണ്‍ഗ്രസ് 114, ബിജെപി 75, ജെഡിഎസ് 30, മറ്റുള്ളവര്‍ 5 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറുന്നത്.
വരുണയില്‍ സിദ്ധരാമയ്യ തന്നെയാണ് ലീഡ് ചെയ്യുന്നത്. കനക് പുരയില്‍ ഡി.കെ ശിവകുമാറും ഹുബ്ബള്ളി ധാര്‍വാര്‍ഡില്‍ ജഗദീഷ് ഷെട്ടാറും ഷിഗോണില്‍ ബസവരാജ് ബൊമ്മയും മുന്നിലാണ്.