പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഭരണപക്ഷം പിന്തുണച്ചതോടെ പാസായി.
കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ചെയർമാൻ ഷാജി തുരുത്തേൽ ധാരണ പാലിച്ചു രാജിവെക്കാതിരുന്നതോടെ മാണി ഗ്രൂപ്പ് അംഗങ്ങളടക്കം എൽ.ഡി.എഫ് അംഗങ്ങൾ എതിർത്തു വോട്ടു ചെയ്ത അസാധാരണ സംഭവമാണ് അരങ്ങേറിയത്.
അവിശ്വാസത്തിന് നോട്ടീസ് നൽകിയ പ്രതിപക്ഷം വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു എങ്കിലും ഭരണപക്ഷ അംഗങ്ങളുടെ പിന്തുണയിൽ പ്രമേയം പാസായി