പശ്ചിമേഷ്യൻ സംഘർഷം സ്ഥിതി രൂക്ഷം. രാത്രിയിൽ ഗൾഫ് രാജ്യങ്ങളെ കടന്നാക്രമിച്ച് ഇറാൻ.
സമാധാനപ്രതീക്ഷ അകലെയാക്കി യുദ്ധം രണ്ടാം ആഴ്‌ചയിലേക്ക് കടന്നു.
ഗൾഫ് രാജ്യങ്ങളിലെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ മാപ്പപേക്ഷിച്ച ഇറാൻ പ്രസിഡന്റ്റ് മസൂദ് പെസെഷ്കിയാൻ, ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം അബുദാബിയിലെ യുഎസ് വ്യോമത്താവളത്തിൽ ഇറാൻ ഡ്രോണുകൾ പതിച്ചു. തങ്ങളുടെ സമാധാന സന്ദേശത്തെ അമേരിക്ക കൊന്നു എന്നാണ് ഇറാൻ്റെ വാദം. തങ്ങളുടെ ശത്രുവിന് താവളം ഒരുക്കുന്ന രാജ്യങ്ങൾക്ക് നേരേയും ആക്രമണം നടത്തുമെന്ന് ഇന്നലെ രാത്രിയോടെ അവർ വ്യക്തമാക്കി.
ഇറാന്റെ ശത്രുക്കൾക്ക് താവളം ഒരുക്കി നൽകിയ അയൽക്കാരെ ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്ന് ചീഫ് ജസ്റ്റിസ് മുഹ്സനി ഇസെയ് പറഞ്ഞു. ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതോടെ ഇറാന്റെ താൽക്കാലിക ഭരണം കയ്യാളുന്ന മൂന്നംഗ സമിതിയിലെ അംഗമാണ് മുഹ്സനി ഇസെയ്.
ഇതിനുപിന്നാലെ ഇറാനിൽനിന്നും ഖത്തറിനെയും യുഎഇയെയും ലക്ഷ്യമിട്ടു ആക്രമണങ്ങളുണ്ടായി. കുവൈത്ത്, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലും തുടർച്ചയായ ആക്രമണം നടക്കുകയാണ്. യാത്രക്കാരെ പരിഭ്രാന്തരാക്കി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ മിസൈൽ പതിച്ചു.













































































