കുവൈത്തിൽ ഒരു മരണമെന്ന് ആരോഗ്യമന്ത്രാലയം. ഡ്രോൺ അവശിഷ്ടം വീണ് 11 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. കുവൈത്ത് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഇതോടെ, കുവൈത്തിൽ പരിക്കേറ്റവരുടെ എണ്ണം 32 ആയി.
നിരവധി ആക്രമണം ചെറുത്തെന്ന് കുവൈത്ത് അറിയിച്ചു. ഇറാന്റെ ഒമ്പത് ഡ്രോൺ തകർത്തെന്ന് സൗദിയും അറിയിച്ചു. ഇന്നലെ, ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.













































































