ഇന്നലെ ഉച്ചയോടെ പടര്‍ന്ന് പിടിച്ച തീ ഇതുവരെയും അണഞ്ഞില്ല. ഇപ്പോള്‍ വനത്തിനകത്താണ് തീ പടരുന്നത്. ഒരു ഭാഗത്ത് ഉച്ചയ്ക്ക് പിടിച്ച സ്ഥലം വാച്ചര്‍മാര്‍ അണച്ചെങ്കിലും രാത്രിയോടെ മറ്റൊരു ഭാഗത്ത് തീ പിടിച്ചു. വനത്തില്‍ നല്ല കാറ്റ് ഉള്ളതിനാലാണ് തീപടരുന്നത്.
അടിക്കാട് 5 ഏക്കറോളം കത്തി നശിച്ചു. പാലോട് റെയ്ഞ്ചിലെ വാച്ചര്‍മാരും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ഫയര്‍ ഫോഴ്സ് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം ഡി.എഫ്.ഒ സംഭവസ്ഥലത്തെത്തി.