ഐഡിഎൽ ന്യൂസ് | ഐപിഎൽ റിപ്പോർട്ട്
176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി, ഒരു പന്തും നാല് വിക്കറ്റും ബാക്കി നിൽക്കെ ലക്ഷ്യം കണ്ടെടുത്തു. ഡൽഹിക്കായി കെ.എൽ. രാഹുൽ (57), ട്രിസ്റ്റൻ സ്ടബ്സ് (60*) എന്നിവർ അർധസെഞ്ചുറി നേടി തിളങ്ങി. അവസാന ഘട്ടത്തിൽ വെറും പത്ത് പന്തിൽ 22 റൺസ് നേടിയ ഡേവിഡ് മില്ലർ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ബെംഗളൂരുവിനായി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റും കൃണാൽ പാണ്ഡ്യ ഒരു വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. വിരാട് കോഹ്ലി, ദേവദത്ത് പടിക്കൽ, നായകൻ രജത് പട്ടീദാർ എന്നിവർ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാനായില്ല. ഓപ്പണറായി ഇറങ്ങിയ ഫിലിപ്പ് സാൾട്ട് 38 പന്തിൽ 63 റൺസ് നേടി ടീമിനെ മത്സരയോഗ്യമായ നിലയിലേക്ക് എത്തിച്ചു.
ഡൽഹിക്കായി നായകൻ അക്സർ പട്ടേൽ, ലുങ്കി എങ്കിടി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.












































































