രാഷ്ട്രപതിയുടെ റഫറൻസിനെതിരെ സുപ്രീംകോടതിയില്‍ കേരളത്തിൻറെ വാദം ഇന്ന്. കേരളത്തിനായി മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാല്‍ വാദിക്കും. സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് ഉള്‍പ്പെടെയുള്ളവർ റഫറൻസിന്റെ ഭാഗമായുള്ള വാദത്തിനായി ദില്ലിയിലെത്തിയിട്ടുണ്ട് . റഫറൻസിന് പിന്നില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ എന്നാണ് സുപ്രീംകോടതിയില്‍ കേരളം നേരത്തെ നിലപാട് വ്യക്തമാക്കിയത്. ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി നിലനിർത്തണമെന്ന ആവശ്യമാകും കേരളം ഉന്നയിക്കുന്നത്.