സിഎംആര്‍എല്‍എക്സാലോജിക് കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഹര്ജിക്കാരന് കളമശ്ശേരി സ്വദേശി ജി ഗിരീഷ് ബാബു മരിച്ച ശേഷം ഇത് രണ്ടാം തവണയാണ് ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ച ദിവസമാണ്ഹര്ജിക്കാരന്റെവിയോഗത്തെപ്പറ്റി അഭിഭാഷകന് കോടതിയെ അറിയിച്ചത്.
ഹര്ജിക്കാരന് ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തില്‍ ഹര്‍ജിയുമായി മുന്നോട്ട് പോകാനാകുമോയെന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുത്തേക്കും.
സിഎംആര്‍എലും എക്സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാട് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ ആക്ഷേപം.
വീണ വിജയന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരാണ് ഒന്നും രണ്ടും എതിര്‍കക്ഷികള്‍.
പ്രതിപക്ഷ എംഎല്‍എമാരായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് ഹര്ജിക്കാരന് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.