വിജയ് ചിത്രം ജനനായകൻ സിനിമയുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിനെതിരെ നല്‍കിയ ഹർജി പിൻവലിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. മദ്രാസ് ഹൈക്കോടതി ജസ്റ്റീസ് പി.ടി. ആശയ്ക്ക് മുമ്പാകെയാണ് നിർമാതാക്കള്‍ ഹർജി പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്.
സെൻസർ ബോർഡുമായി ദീർഘകാലം നീണ്ടുനില്‍ക്കുന്ന നിയമപോരാട്ടത്തിന് താല്‍പര്യമില്ലെന്നും സിനിമയുടെ പ്രദർശനം വൈകാതിരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്നും നിർമാതാക്കള്‍ വ്യക്തമാക്കി.
സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള സെൻട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) തീരുമാനം അംഗീകരിക്കുന്നുവെന്നും കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചു.
നേരത്തെ സെൻസർ ബോർഡ് നിർദ്ദേശിച്ച ചില മാറ്റങ്ങളില്‍ വിയോജിച്ചാണ് നിർമാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നത്.














































































