തിരുവനന്തപുരം: പീഡനക്കേസില്‍ പ്രതിയായ പൊലീസുകാരന് മുല്ലപ്പെരിയാര്‍ സ്റ്റേഷന് ഓഫീസറായി നിയമനം.മലയന്‍കീഴ് സ്റ്റേഷന് എസ്.എച്ച.ഒ ആയിരുന്ന എ.വി സൈജുവിനാണ് നിയമനം നല്‍കിയിരിക്കുന്നത്. ആരോപണ വിധേയനായതിനെ തുടര്‍ന്ന് സൈജുവിനെ പോലീസ് ഹെഡക്വാര്ട്ടേഴ്സിലെക്ക് സ്ഥലം മാറ്റിയിരുന്നു.
2019 ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്നാണ് മലയന്‍കീഴ് സ്റ്റേഷന് എസ്.എച്ച.ഒ ആയിരുന്ന എ.വി സൈജുവിനെതിരെ ഉയര്‍ന്ന പരാതി. ഭര്‍ത്താവിനൊപ്പം വിദേശത്ത് കഴിയുകയായിരുന്നു വനിത ഡോക്ടര്‍ നാട്ടിലെത്തിയപ്പോള്‍ അന്ന് മലയന്‍കീഴ് സ്റ്റേഷന് എസ്.എച്ച.ഒ ആയിരുന്ന എ.വി സൈജുവിനെ പരിചയപ്പെടുന്നത്. വനിത ഡോക്ടറുടെ പേരുലുള്ള കടമുറി ഒരാള്‍ക്ക് വാടയക്ക് നല്‍കിയിരുന്നു.
ഇത് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് പല തവണ വനിത ഡോക്ടറുടെ വീട്ടില്‍ വച്ചും ഇവര്‍ കണ്ടുമുട്ടി. പിഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീടി പലതവണ പീഡിപ്പിക്കുകയും, പണം കൈപ്പറ്റുകയും ചെയ്തു. വിവാഹ വാഗ്ദാനം നല്കി പിഡിപ്പിച്ചെന്നും ഡിജിപ്പിയില്‍ നല്കിയ പരാതില്‍ പറഞ്ഞിരുന്നു.