വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ചസാമ്പത്തികമായിപിന്നാക്കം നില്ക്കുന്ന 55 ല്‍ താഴെ പ്രായമുള്ള വിധവകള്‍ക്ക് സ്വയംതൊഴില്‍ ചെയ്ത് വരുമാനം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000 രൂപ ധനസഹായം നല്കുന്നസഹായഹസ്തംപദ്ധതിയിലേക്ക് അപേക്ഷിക്കാം. കുടുംബശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍, വനിതാ കൂട്ടായ്മകള്‍ എന്നീ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കും ബി.പി.എലമുന്ഗണനാവിഭാഗത്തില്പ്പെടുന്നവര്, 18 ല്‍ താഴെയുള്ള കുട്ടികളുള്ള വിധവകള്‍, ഭിന്നശേഷിക്കാരായ മക്കള്‍ ഉള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രം ഉള്ളവര്‍ എന്നിവര്‍ക്ക്മുന്‍ഗണന.തദ്ദേശശ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയോ സ്വയം തൊഴില്‍ ചെയ്യുന്നതിന് മറ്റേതെങ്കിലും ധനസഹായം ലഭിച്ചവര്‍ അര്‍ഹരല്ല. അപേക്ഷകള്‍ ഡിസംബര്‍ 15 നകം www.Schemes.wcd.kerala.gov.in ല്‍ നല്‍കണം. വിശദവിവരങ്ങള്‍ അടുത്തുള്ള ഐ.സി.ഡി.എസ് പ്രോജക്ട്ട് ഓഫീസില്‍ ലഭിക്കുമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു. ഇത്തരം അറിയിപ്പുകൾ അറിയാൻ നമ്മുടെ ഫേസബുക്പേജ്സന്ദർശിക്കുക.https://www.facebook.com/centralgovernmentprojects/