തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന ഇന്ന് വൈകിട്ട് നടക്കും. നാളെയാണ് മണ്ഡലപൂജ. മണ്ഡല പൂജയ്ക്ക് തലേദിവസം വൈകിട്ട് ദീപാരാധനയ്ക്കും മണ്ഡലപൂജ സമയത്തും മാത്രമേ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തൂ. മൂന്ന് ദിവസം മുൻപാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്. നാളെ രാത്രി നട അടക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനം അവസാനിക്കും. മൂന്നാം നാൾ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നട തുറക്കുന്നതോടെ മകരവിളക്ക് ഉത്സവകാലത്തിന് തുടക്കം ആകും.













































































