കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച വൈക്കം തലയാഴത്തും ആർപ്പൂക്കര മണിയാപറമ്പിലും താറാവുകളെ കൊന്നു തുടങ്ങി. രണ്ടിടത്തുമായി 7672 താറാവുകളെയാണ് കൊന്നത്. തലയാഴം കൊച്ചുഞാറ്റുവീട്ടിൽ മോഹനൻ, തലയാഴം പെരുമാശേരിയിൽ സതീശൻ എന്നിവരുടെ 90 ദിവസത്തിന് മുകളിൽ പ്രായമായ താറാവുകളെ മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് കൊന്നത്. ചൊവ്വാഴ്ചയാണ് തലയാഴം പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പുന്നപ്പൊഴി ഭാഗത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചത്.