തൃശൂർ: തളിക്കുളത്ത് സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് മരിച്ചത്. സ്വർണം പണയപ്പെടുത്താൻ നൽകാത്തതാണ് കൊലപ്പെടുത്താൻ കാരണം. സംഭവത്തിൽ വലപ്പാട് സ്വദേശിയായ ഹബീബ് അറസ്റ്റിലായി. ഓടിയെത്തിയ അയൽക്കാർ ഹബീബിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയിരുന്നു. ഓട്ടോ ഡ്രൈവർ ആണ് ഹബീബ്. രാവിലെ വീട്ടിൽ നിന്നും നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് വിവരം പുറത്ത് വന്നത്. അടച്ചിട്ട വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്ന്, അവശനിലയിലായിരുന്ന ഷാജിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















































































