കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.
ഇന്നു രാവിലെ 7.30ന് കൊടിയേറ്റം, 11.15ന് യാഗശാല പ്രവേശനം എന്നീ ചടങ്ങുകൾ നടക്കും. നാളെ മുതൽ 10 വരെ ഓരോദിവ സങ്ങളിലായി രാത്രി 9ന് മയൂരാരോഹണോത്സവം,ദോലാരോഹണോത്സവം, പുഷ്പമണ്ഡപാരോ ഹണോത്സവം, വൃഷഭാരോഹണോത്സവം, ഗജാരോഹണോത്സവം എന്നീ ചടങ്ങുകൾ നടക്കും.
12ന് രാവിലെ 9.30ന് മഹാരഥോത്സവ ചടങ്ങുകൾക്ക് തുടക്കമാകും.












































































