കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ ഏപ്രിൽ അഞ്ചിന് രജിസ്‌ട്രേഷൻ ഡ്രൈവ് നടത്തും. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് വിവിധ സോഫ്റ്റ് സ്‌കില്ലുകളിലും കംപ്യൂട്ടറിലും പരിശീലനം നൽകുന്നതിനോടൊപ്പം എല്ലാ മാസവും നടക്കുന്ന തൊഴിൽമേളകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. വിശദ വിവരത്തിന് employabilitycentrekottayam എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുകയോ 0481-2563451 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യണം.