നെടുമങ്ങാട് : ആര്യനാട് കോഴിക്കൂട്ടിൽ നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി.ഇന്ന് രാവിലോടെയാണ് സംഭവം.സതീശൻ ആശാരി കൂട്ടിൽ നിന്നും കോഴികളെ തുറന്നു വിടാൻ ചെന്നപ്പോഴാണ് പാമ്പിനെ കാണുന്നത്.തുടർന്ന് അദ്ദേഹം വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.ഉടൻ തന്നെ പരുത്തിപ്പള്ളി ആർ ആർ ഡി ടീം അംഗമായ റോഷ്നി സ്ഥലത്തെത്തി.പെരുമ്പാമ്പിനെ കോഴിക്കൂട്ടിൽ നിന്നും പുറത്താക്കി പിടികൂടി.
പാമ്പിന് ഒൻപത് അടി നീളവും ഇരുപത് കിലോ ഭാരവും ഉണ്ടായിരുന്നൂവെന്ന് റോഷ്നീ പറഞ്ഞു. തുടർന്ന് ഇതിനെ ഉൾവനത്തിൽ തുറന്നുവിട്ടു.