മറ്റക്കര: ആനിപ്പതാലിൽ രാജശേഖരൻ നായരുടെ വീട്ടിലെ വയറിംഗ് ഉൾപ്പെടെയുള്ള ഇടിമിന്നലിൽ നശിച്ചു. വൈദ്യുതി മീറ്റർ, സ്വിച്ച് ബോർഡുകൾ, മോട്ടോർ എന്നിവ ഉള്ളപ്പെടെ ഭൂരിഭാഗം ഉപകരണങ്ങളുംമിന്നലിൻ്റെആഘാതത്തിൽ നശിച്ചു. അൻപതിനായിരം രൂപയിൽ കൂടുതൽ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തച്ചിലേട്ട് വീട്ടിൽ ശ്രീകാന്തിൻ്റെ വീട്ടിലെ ആർസിസിബി ഉൾപ്പെടെയുള്ളവയ്ക്ക് ഇടിമിന്നൽ ഏറ്റ് നശിച്ചു. ഇൻവേർട്ടർ , സീലിംഗ് ഫാൻ എന്നിവ തകരാറിലായി. ഏകദേശം പതിനായിരംരൂപയുടെനാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.