തിരുവനന്തപുരം: ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് മാറ്റില്ല.ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് നിംസ് ആശുപത്രി അധികൃതർ അറിയിച്ചു. ന്യൂമോണിയയും പനിയും കുറഞ്ഞിട്ടുണ്ട്, ഉമ്മൻ ചാണ്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.ആശുപത്രിയിലെത്തി 48 മണിക്കൂറിനുള്ളിൽ തന്നെ ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയാണുണ്ടായത്. കുടുംബാംഗങ്ങളോട് ഉമ്മൻ ചാണ്ടി സംസാരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. രക്തത്തിലെ ഓക്സിജൻ അളവ് നിയന്ത്രിക്കാൻ ഘടിപ്പിച്ച ഉപകരണവും രാവിലെ മാറ്റി.
