കോട്ടയം ദേവലോകത്തെ ഓർത്തഡോക്സ് സഭയുടെ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെയാണ് സന്ദേശം ലഭിച്ചത്.
ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള കോട്ടയത്തെ പരിപാടിയിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന സന്ദേശമാണ് ഉദ്യോഗസ്ഥർ നൽകിയത്.
ഇതിൻ്റെ കാരണം അറിയില്ല.
ഗവർണറോട് ഉള്ള ഉദ്യോഗസ്ഥരുടെ ഇത്തരം പെരുമാറ്റം അനുചിതമാണെന്നും ശ്രീധരൻപിള്ള പ്രതികരിച്ചു.
ആരോഗ്യമന്ത്രി വീണ ജോർജ് ഉള്ള വേദിയിലാണ് ഗോവ ഗവർണറുടെ പരസ്യ പ്രതികരണം.
കാര്യങ്ങളെ വിശാല മനസ്സോടെ കണ്ട് ഉദ്യോഗസ്ഥർ
പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.