സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ്റെ ചലച്ചിത്രശില്പശാല 2025 ഓഗസ്റ്റിൽ സംഘടിപ്പിക്കും
തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിനിമ,സീരിയൽസംഘടനയായ സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷൻ്റ സംസ്ഥാനതലഎക്സിക്യൂട്ടീവ് മീറ്റിംഗിലാണ് ശില്പശാല 2025 ഓഗസ്റ്റ്മാസത്തിൽ ൽസംഘടിപ്പികാൻ
തീരുമാനമായത്.
കേരളത്തിലെ സിനിമ, സീരിയൽപ്രേമികളായ യുവ തലമുറയുടെ സർഗ്ഗശേഷി ഉയർത്താനും, ചലച്ചിത്ര സംവിധനം , ക്യാമറ,എഡിറ്റിംഗ്,അഭിനയം,തിരകഥ,
തുടങ്ങിയമേഖലയെക്കുറിച്ച്കൂടുതൽഅറിയാനും
ഇത്പ്രയോജനപ്പെടുമെ
ന്ന്സൗത്ത്ഇന്ത്യൻഫിലിംഅസോസിയേഷൻ ജനറൽസെക്രടറിയും ചലചിത്രസംഗീതസംവിധായകനുമായ ഗോപൻസാഗരിപറഞ്ഞു.
ചലച്ചിത്രമേഖലയിലെ പ്രശസ്തർ നടത്തുന്ന ശില്പശാലയിൽ ഏതു പ്രായക്കാർക്കും പങ്കെടുക്കമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയുടെ എക്സിക്യൂട്ടിവ് അംഗങ്ങളായ , ചലച്ചിത്ര സംവിധായകൻ ജോളി മാസ് , നിർമ്മാതാവും അഭിനേതാവുമായ ഗോകുലം തുളസീധരൻ തിരകഥകൃത്ത് സുരേഷ് കാട്ടാകട,ഗാനരചയ്താവ് സുരേഷ് അമ്പാടി, പ്രൊഡക്ഷൻ കൺട്രോളർ ബിനു കരുണാകരൻ, ചലച്ചിത്ര സംവിധായകൻ എ.ജി രാജൻ, അസിസ്റ്റന്റ് ഡയറക്ടർ ടി. രാധാകൃഷ്ണൻ . പുലരി ടി.വി സി. ഇ. ഒ ജിട്രസ് യോഹന്നാൻ.
മാധ്യമപ്രവർത്തകനും സംവിധായകനുമായ ലക്ഷ്മണൻ .കെ തുടങ്ങിയവർ പങ്കെടുത്തു