കേരളത്തിലെ റോഡപകടങ്ങൾക്കു പ്രധാന കാരണം റോഡ് നിർമ്മാണത്തിലെ തകരാറുകൾ,
കൊടുംവളവുകൾ,കാഴ്ച മറയ്ക്കുന്ന ബോർഡുകൾ, വൈദ്യുതി തൂണുകൾ എന്നിവയാണെന്നു നാറ്റ്പാക് പഠനം.
സംസ്ഥാനത്തു തുടർച്ചയായി അപകടം ഉണ്ടാകുന്ന ബ്ലാക്ക് സ്പോട്ടുകൾ 4592 എണ്ണമാണ്. ഏറ്റവും കൂടുതൽ ബ്ലാക്ക് സ്പോട്ടുകൾ എറണാകുളം ജില്ലയിലാണ് (703).
കൂടുതൽ അപകട സാധ്യതയുള്ള പ്രദേശമായി കണ്ടെത്തിയിരിക്കുന്നതു കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ജംക്ഷനാണ്.
റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിച്ച് വീതി കൂട്ടി അപകട സാധ്യത കുറയ്ക്കണമെന്നു നാറ്റ്പാക് ശുപാർശ ചെയ്യുന്നു. ബ്ലിങ്കർ ലൈറ്റ് സ്ഥാപിക്കുക, രക്ഷാപ്രവർത്തനത്തിനുള്ള തടസ്സങ്ങൾ മാറ്റുക, പൊലീസിന്റെ പരിശോധന കൂട്ടുക, ഹംപ് സ്ഥാപിക്കുക തുടങ്ങിയവയാണു മറ്റു നിർദ്ദേശങ്ങൾ.