തിരുവനന്തപുരം: ഓണക്കാലത്ത് വ്യാജമദ്യം തടയാനായി പുതിയ കര്‍മ്മ പരിപാടിയുമായി എക്സൈസ്. 'ഓപ്പറേഷന് വിശുദ്ധി' എന്ന പേരിലാണ് പദ്ധതി. എക്സൈസ് കമ്മീഷണര്‍ ആനന്ദകൃഷ്ണന്റെ നേതൃത്വത്തിലായിരിക്കും പുതിയ പദ്ധതി.
വ്യാജ മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെ ഒഴുക്കുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഓപ്പറേഷന്. എക്സൈസ് ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നു.