നീലേശ്വരം : കാണാതായ യുവ എഞ്ചിനീയറുടെ മൃതദേഹം കടലില്‍ നിന്നും കണ്ടെത്തി. ബേക്കല്‍ തൃക്കണ്ണാടിന് സമീപം കടലില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് അമ്പലത്തിന് സമീപത്തെ യു.കെ.ജയപ്രകാശിൻ്റെ മകൻ പ്രണവിന്റെ (33) മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചസന്ധ്യക്ക് ഏഴു മണിക്ക് വീട്ടില്‍ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു .
പിതാവിന്റെ പരാതിയില്‍ ഹോസ്‌ദുർഗ് പോലീസ് കേസെടുത്തിരുന്നു. ബംഗ്‌ളൂരുവിലെ എഞ്ചിനീയറാണ്. കടലില്‍ മൃതദേഹം ഒഴികുന്ന നിലയില്‍ മല്‍സ്യ തൊഴിലാളികളാണ് കണ്ടത്. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ യുവാവിൻ്റെ മൊബൈല്‍ ഫോണും ചെരിപ്പും ബേക്കല്‍ കടല്‍ കരയില്‍ കണ്ടെത്തിയിരുന്നു. വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു.