സ്വർണ വില കൂടി. ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,290 രൂപയായി. 22 കാരറ്റിൻ്റെ ഒരു പവൻ സ്വർണത്തിന് 42,320 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റിൻ്റെ ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർധിച്ച് വില 4,365 രൂപയിലെത്തി. സ്വർണവിലയിൽ ഇന്നലെ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. 22 കാരറ്റിൻ്റെ ഒരു ഗ്രാം സ്വർണത്തിന് 5,275 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു പവൻ സ്വർണത്തിൻ്റെ വില ഇന്നലെ 42,200 രൂപയിലുമെത്തിയിരുന്നു.















































































