കോട്ടയം: കോട്ടയം വിജയപുരം പഞ്ചായത്ത് പ്രസിഡൻറ് വിടി സോമൻ കുട്ടിയുടെ മകൻ ശരൺ വി സോമൻ(23) ബംഗളൂരുവിൽ അപകടത്തിൽ മരിച്ചു. ബംഗളൂരുവിൽ ലിഫ്റ്റ് ഓപ്പറേറ്റർ ആയിരുന്നു ശരൺ. ജോലിക്കിടയിൽ ഉണ്ടായ അപകടത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം. ഞായറാഴ്ച വൈകിട്ട് 8 മണിയോടെ ജോലിക്കിടയിൽ ഉണ്ടായ അപകടത്തിൽ ശരൺ മരിച്ചതായി ബംഗളൂരുവിൽ നിന്നും അറിയിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയെയാണ് അപകട വിവരം വിളിച്ചു പറഞ്ഞത്. തുടർന്ന് ഇദ്ദേഹമാണ് വിവരം ബന്ധുക്കളെ അറിയിച്ചത്.
