സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച കർഷകരുടെയും മില്ലുടമകളുടെയും യോഗം ഇന്ന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് തിരുവനന്തപുരത്താണ് യോഗം. ഇന്നലെ മില്ലുടമകളെ വിളിക്കാത്തതിനാൽ യോഗത്തിൽ നിന്നും മുഖ്യമന്ത്രി ഇറങ്ങി പോയിരുന്നു. ഭക്ഷ്യ- കൃഷി വകുപ്പുകളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. പുതിയ സീസണിലേക്ക് നെല്ല് സംഭരിക്കുന്നതിനു മുന്നോടിയായി മില്ല് ഉടമകളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായാണ് യോഗം.
കഴിഞ്ഞ സീസണുകളിൽ നെല്ല് സംഭരിച്ചതിന്റെ തുകയടക്കം മില്ല് ഉടമകൾക്ക് നൽകാനുണ്ട്. ഇതിന് പുറമേ കിഴിവ് അടക്കമുള്ള ആവശ്യങ്ങളും മില്ല് ഉടമകൾ മുന്നോട്ടുവെക്കുന്നു. നെല്ല് അരിയാക്കി മാറ്റുന്നതിലെ കേന്ദ്ര അനുപാതം കുറയ്ക്കണമെന്ന ആവശ്യവും മില്ല് ഉടമകൾ മുന്നോട്ടുവയ്ക്കുന്നു. ഒരു ക്വിൻ്ൽ നെല്ല് സംസ്ക്‌കരിക്കുമ്പോൾ 68 കിലോഗ്രാം അരി നൽകണമെന്നാണ് കേന്ദ്ര അനുപാതം. ഇത് 64 കിലോഗ്രാമായി കുറയ്ക്കണം എന്നാണ് മില്ലുടമകളുടെ ആവശ്യം. ആവശ്യങ്ങൾ അംഗീകരിക്കാതെ നെല്ല് സംഭരണവുമായി സഹകരിക്കിലെന്നാണ് ഒരു വിഭാഗം.












































































