നിയമസഭാ സമ്മേളനം വിവാദങ്ങൾക്കിടെ ഇന്ന് പുനരാരംഭിക്കും. സിഎംഡിആർഎഫ് തട്ടിപ്പ്,ലൈഫ് മിഷൻ കോഴ അടക്കമുള്ള വിഷയങ്ങൾ ഇനി സഭയിൽ സജീവ ചർച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ മാസം ഒൻപതിനാണ് സഭ താത്കാലികമായി പിരിഞ്ഞത്. സഭയ്ക്ക് പുറത്തും ഇതേ വിഷയങ്ങൾ ഉയർത്തി പ്രതിഷേധം ശക്തമാക്കാൻ ആണ് യു.ഡി.എഫ് തീരുമാനം. ധന വിനിയോഗ ബില്ല് ഇന്ന് സഭയിൽ ചർച്ചയ്ക്ക് വരും.
