കോൺഗ്രസ് നേതൃയോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. പരസ്യ ചർച്ചകൾക്കും, വിവാദ പ്രസ്താവനകൾക്കും വിലക്കേർപ്പെടുത്തിയിട്ടുള്ള തീരുമാനം നേതൃയോഗങ്ങളിൽ ഉണ്ടായേക്കും. പുനസംഘടനാ ചർച്ചകളാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട. പാർട്ടിയുടെ സാധ്യതകൾ കൊട്ടിയടക്കുംവിധമുള്ള പ്രസ്താവനകളും ഇടപെടലും അവസാനിപ്പിക്കാൻ നേതൃത്വം നിർദ്ദേശം നൽകിയേക്കും ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദ്ദേശം വരും. ബ്ലോക്ക് മണ്ഡലം പുനഃസംഘടന ഒരു മാസം കൊണ്ട് പൂർത്തിയാക്കി ഡിസിസി ഭാരവാഹികളെയും നിശ്ചയിക്കും.
