ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ പോലീസുകാരന്റെ പക്കൽ നിന്ന് വെടി പൊട്ടി. ഗാർഡ് റൂമിന് അകത്താണ് സംഭവം.തോക്ക് വൃത്തിയാക്കുന്നതിനിടെ ചേമ്പറിൽ വെടിയുണ്ട കുരുങ്ങിയിരുന്നു. രാവിലെ ഒമ്പതരയോടെയാണ് സംഭവം. രാവിലെ ഡ്യൂട്ടി മാറുമ്പോൾ പോലീസുകാർ ആയുധങ്ങൾ വൃത്തിയാക്കാറുണ്ട്. പോലീസുകാരൻ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് വെടിപൊട്ടിയത്. സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.
