അൻ്റോണിയോ മോഷൻ പിക്ചേഴ്സ്, ക്ലോസ്ഷോട്ട് എൻ്റർടെയ്ൻ്റ്മെൻ്റ്സ്, സമീർ മൂവിസ് എന്നിവയുടെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയ്ത 'താര'സിനിമയിലെ 'കിടാവു മേഞ്ഞ പുൽപ്പരപ്പിൽ ' എന്ന ആദ്യഗാനം പൃഥ്വിരാജ് ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. അനുശ്രീയും സനൽ അമനുമാണ് പാട്ടിൽ അഭിനയിച്ചത്. രണ്ടുപേരും ഒരു അടുക്കളയും മാത്രമുള്ള രംഗങ്ങൾ മനോഹരമായ മെയ്ക്കിങ്ങലൂടെ അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. ബിനീഷ് പുതുപ്പണത്തിൻ്റെ വരികൾക്ക് വിഷ്ണു വി.ദിവാകരനാണ് സംഗീതം നൽകിയത്. ജെബിൻ.ജെ.ബിയും പ്രഭ ജോസഫുമാണ് നിർമ്മാതാക്കൾ.സമീർ പി.എം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽ ചിത്രീകരിച്ച താര ഉടൻ തന്നെ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും.