കുമരകം ഗവ. വി.എച്ച്.എസ്.എസ്സിലെ 2022-24 ബാച്ച് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ രണ്ടു വർഷത്തെ പരിശീലന പരിപാടികളുടെ വിജയകരമായ പൂർത്തീകരണ ചടങ്ങ് (Passing Out Ceremony) നടത്തി. ഗവ.ഹൈസ്കൂൾ യു.പി വിഭാഗം മെെതാനിയിൽ ഇന്നു രാവിലെ 9.30നായിരുന്നു പരിപാടി.സാമുഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും രാജ്യ സ്നേഹവും അച്ചടക്കവുമുള്ള മാതൃകാ പൗരൻമാരായിരിക്കുമെന്ന് കേഡറ്റുകൾ പ്രതിജ്ഞയെടുത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായിരുന്നു . കുമരകം പോലീസ് സബ് ഇൻസ്പെക്ടർ അനീഷ് കുമാർ സെറിമോണിയൽ പരേഡ് പരിശാേധന നടത്തി. കുമരകം പഞ്ചായത്ത് പ്രസിഡൻ്റ് ധന്യ സാബു, പഞ്ചായത്ത് അംഗങ്ങളായ വി.എൻ.
ജയകുമാർ, ദിവ്യ ദാമോദരൻ, ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ ബിയാട്രീസ് മരിയ, വൊക്കേഷനൽ ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ
പൂജ ചന്ദ്രൻ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പി.എം. സുനിത എന്നിവർ അഭിവാദ്യങ്ങൾ സ്വീകരിച്ചു. പിറ്റിഎ പ്രസിഡൻറ് വി.എസ്.സുഗേഷ്.എസ് എം സി ചെയർമാൻ ജേക്കബ് ജോർജ്, പിടിഎ / എസ് എം സി അംഗങ്ങൾ പൂർവ വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ തുടങ്ങിയിവർ സംബന്ധിച്ചു . കേഡറ്റുകളെ പരിശീലിപ്പിക്കുന്ന കുമരകം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. കെ. മനോജ്, സീനിയർ സി പി ഒ റജിമോൾ . എന്നിവർക്ക് സ്കൂൾ ഉപഹാരങ്ങൾ നൽകി. പരേഡ് കമാൻഡർ ആര്യ നന്ദഗിനീഷ്, സെക്കൻഡ് കമാൻഡർ എം ആർ വിദ്യ, പ്ലറ്റുൺ ലീഡേഴ്സ് ജാസ്മിൻ ജോസഫ്, ചെറിയാൻ സി ബേബി എന്നിവർ ബസ്റ്റ് കേഡറ്റ്സ് ഉപഹാരങ്ങൾ ഏറ്റുവാങ്ങി.