യുഎസ്-ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ട് വാണിജ്യ കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ ആദ്യമായി കടന്നുപോയെന്ന് മാരിടൈം മോണിറ്റർ മറൈൻ ട്രാഫിക് സ്‌ഥിരീകരിച്ചു.
ഗ്രീക്ക് ഉടമസ്‌ഥതയിലുള്ള "എൻജെ എർത്ത്' എന്ന ബൾക്ക് കാരിയറും ലൈബീരിയൻ പതാക വഹിച്ച 'ഡേറ്റോണ ബീച്ച്' എന്ന കപ്പലുകളുമാണ് കടന്നുപോയത്.

അതേ സമയം ലബനനിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ലബനനിൽ നടന്നത്. 10 മിനിറ്റിനുള്ളിൽ 100 ഇടങ്ങളിലായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്.












































































