മാർച്ച് 29ന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ റോഡ് ഷോകളടക്കം 18 റാലികളിലാണു പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. രാഹുൽ ഗന്ധിയുടെയും എഐസിസി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെയും ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയുടെയും നേതൃത്വത്തിൽ നടന്ന കോൺഗ്രസ് പ്രചാരണം അവസാന മണിക്കൂറുകളിലും സജീവമായിരുന്നു. ബെംഗളൂരുവിലെ ചിക്പേട്ടിലും വിജയനഗറിലും പ്രിയങ്ക റോഡ് ഷോ നടത്തി.
രാവിലെ ബെംഗളൂരുവിൽ സിറ്റി ബസിൽ യാത്രചെയ്ത്വിദ്യാർത്ഥിനികളടക്കമുള്ളവരുമായി രാഹുൽ സംസാരിച്ചു.
ചിക്കബെല്ലാപുരയിലെ ബാഗേപള്ളിയിൽ സിപിഎം സ്ഥാനാർഥി ഡോ. എ. അനിൽ കുമാറിന്റെ വീട് ഇന്നലെ രാത്രി ഒരു വിഭാഗം ആക്രമിച്ചു. ബിജെപി പ്രവർത്തകരാണ് പിന്നിലെന്ന് ആരോപിച്ച് സിപിഎം നൽകിയ പരാതിയിൽ 20 പേരെ അറസ്റ്റ് ചെയ്തു.