ടെക്സ്റ്റൈൽസ് ജീവനക്കാർക്ക് 10,000 രൂപ കോവിഡ് ധന സഹായം നൽകുക,
അശാസ്ത്രീയമായ
കോവിഡ മാനദണ്ഡങ്ങൾ പിൻവലിച്ച് എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായിട്ടാണ് നാല്പതോളം വരുന്ന ജീവനക്കാർ പ്രതിഷേധം നടത്തിയത്.
കെ.കെ റോഡ് സൈഡിലെ കടക്ക് മുന്നിൽ
പ്രതിഷേധ ബാനറുമേന്തിയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.
ബിഎംഎസ് ഷോപ്സ് യൂണിയൻ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.