മലപ്പുറം കാക്കഞ്ചേരി ഭാഗത്താണ് ഇരുപത്തഞ്ച് മീറ്ററോളം റോഡ് വിണ്ടു കീറിയത്.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍വീസ് റോഡ് വഴിയാണ് വാഹനങ്ങള്‍ പോകുന്നത്. ഇതേ റീച്ചിലെ കുരിയാട്, തലപ്പാ, മമ്മാലിപ്പടി എന്നിവിടങ്ങളിലെ നിര്‍മാണഅശാസ്ത്രീയതകള്‍ക്കെതിരെ നാട്ടുകാർ രംഗത്തുവന്നിരുന്നു.
ഇതിനിടെയാണ് കാക്കഞ്ചേരി ഭാഗത്ത് വൻ വിള്ളല്‍ രൂപപ്പെട്ടത്. അശാസ്ത്രീയമായി റോഡ് നിർമിച്ചവർക്കെതിരെനടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.