
തീക്കോയി മാര്‍മല അരുവിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം പ്രവര്‍ത്തകരാണ് കാണാതായ ആളെ കണ്ടെടുത്തത്.
മഹാരാഷ്ട്രായില്‍ നിന്നുള്ള നേവി ഉദ്യോഗസ്ഥനായ അഭിഷേക് (28) ആണ് അപകടത്തില്‍പെട്ടത്. ഇന്ന് ഉച്ചയോടെ മഹാരാഷ്ട്രായില്‍ നിന്നും വന്ന നേവി ഉദ്യോഗസ്ഥരായ എട്ടംഗ ടീമിനൊപ്പം എത്തിയ അഭിഷേക് അപകടത്തില്‍ പെടുകയായിരുന്നു.
വിവരമറിഞ്ഞ് ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും, പോലീസും, ഈരാറ്റുപേട്ട നന്മകൂട്ടവും , നാട്ടുകാരും ചേര്‍ന്ന് ഊര്‍ജ്ജിതമായ തെരച്ചില്‍ നടത്തി വരികയായിരുന്നു.
ജനപ്രതിനിധികളും സ്ഥലത്തുണ്ട്. അരുവിയില്‍ ശക്തമായ വെളളച്ചാട്ടവും ഒഴുക്കും കയത്തില്‍ നല്ല തണുപ്പും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.