കേരള ഫയർ ആന്റ് റെസ്‌ക്യൂ സർവീസില്‍ സ്ത്രീകള്‍ക്ക് മാത്രമായി വനിത ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) റിക്രൂട്ട്മെന്റ് നടക്കുന്നു.
കേരള പിഎസ് സി മുഖേന നടത്തുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്റാണിത്. പ്ലസ് ടു യോഗ്യതയുള്ള, സ്ഥിര സേന ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്. താല്‍പര്യമുള്ളവർ പിഎസ് സി വെബ്സെെറ്റ് മുഖേന അപേക്ഷ നല്‍കണം.
അവസാന തീയതി: സെപ്റ്റംബർ 03
തസ്തിക & ഒഴിവ്
കേരള ഫയർ ആന്റ് റെസ്‌ക്യൂ സർവീസസില്‍ വനിത ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 04.
കാറ്റഗറി നമ്പർ : 215/2025
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 രൂപയ്ക്കും, 63,700 രൂപയ്ക്കും ഇടയില്‍ പ്രതിമാസം ശമ്പളം ലഭിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 26 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി തുടങ്ങി സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം.
കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയുള്ളവർക്ക് മുൻഗണന.
പുരുഷൻമാർക്കും, ഭിന്നശേഷി ഉദ്യോഗാർഥികള്‍ക്കും അപേക്ഷിക്കാൻ സാധിക്കില്ല.
ഫിസിക്കല്‍ ടെസ്റ്റ്
സ്ത്രീകള്‍ക്ക് കുറഞ്ഞത് 152 സെ.മീ ഉയരും, പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർക്ക് 150 സെ.മീ ഉണ്ടായാല്‍ മതി.
നീന്തല്‍ പരിജ്ഞാനം ആവശ്യമാണ്. രണ്ട് മിനുട്ട് പതിനഞ്ച് സെക്കന്റിനുള്ളില്‍ 50 മീറ്റർ നീന്തി പൂർത്തിയാക്കണം.
മെഡിക്കല്‍ ഫിറ്റ്‌നസും, കാഴ്ച്ചയും ഉണ്ടായിരിക്കണം.
ഇതിന് പുറമെ താഴെ നല്‍കിയിരിക്കുന്ന എട്ട് ഇനങ്ങളില്‍ അഞ്ചെണ്ണമെങ്കിലും വിജയിച്ചിരിക്കണം.













































































