'വരാഹരൂപം' എന്ന ഗാനം ഉൾപ്പെടുത്തി 'കാന്താര' എന്ന സിനിമ പ്രദർശിപ്പിക്കുന്നത് ഹൈക്കോടതി വിലക്കി. പകർപ്പവകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസിൽ പ്രതികളായ 'കാന്താര' സിനിമയുടെ നിർമ്മാതാവ് വിജയ് കിർഗഫൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ വ്യവസ്ഥകളിലാണ് 'വരാഹരൂപം' എന്ന പാട്ടുൾപ്പെടുത്തിയുള്ള സിനിമയുടെ പ്രദർശനം തടഞ്ഞിരിക്കുന്നത്. ജസ്റ്റിസ് എ.ബദറുദ്ദീൻ്റേതാണ് ഉത്തരവ്.
