തീവ്ര ചുഴലിക്കാറ്റായി മാൻദൗസ് ശക്തി പ്രാപിച്ചു. ഇന്ന് അർദ്ധരാത്രിയോടെ തമിഴ്നാട് ആന്ധ്ര തീരത്ത്, പുതുച്ചേരിക്കും, ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ മഹാബലിപുരത്തിന് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് കര തൊടുമ്പോൾ മണിക്കൂറിൽ പരമാവധി 85 കിലോമീറ്റർ വരെ വേഗത ഉണ്ടാകുമെന്നാണ് നിഗമനം. കേരളത്തിൽ മലയോര ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്ര തീര മേഖലയിൽ ചുഴലിക്കാറ്റിന്റെ മൂന്നാംഘട്ട മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
