ന്യൂഡൽഹി: ഡൽഹി ഇന്ന് മേയർ തെരഞ്ഞെടുപ്പിലേക്ക്. ആംആദ്മി പാർട്ടിയും ബിജെപിയുമാണ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ആം ആദ്മി പാർട്ടിയേയോ ബിജെപിയേയോ പിന്തുണയ്ക്കേണ്ടതില്ലെന്ന് ഡൽഹി ഘടകം ഐകകണ്ഠേന തീരുമാനിച്ചതിനാൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കും. ഷെല്ലി ഒബ്റോയിയാണ് ആം ആദ്മി മേയർ സ്ഥാനാർത്ഥി. രേഖ ഗുപ്തയാണ് ബിജെപിയുടെ സ്ഥാനാർത്ഥി. വോട്ടെടുപ്പ് ഇന്ന് പതിനൊന്നോടെ ആരംഭിക്കും. ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങളേയും ഇന്ന് തെരഞ്ഞെടുക്കും. മൂന്ന് തവണ അധികാരത്തിലിരുന്ന ബിജെപി വീണ്ടും മേയർ സ്ഥാനം നേടുമെന്ന പ്രതീക്ഷയിലാണ്. അട്ടിമറി സാധ്യതകളില്ലെങ്കിൽ എഎപിക്ക് തന്നെയായിരിക്കും മേയർ സ്ഥാനം.
