കോട്ടയം: മലയാള മനോരമ റിട്ടയേഡ് ഉദ്യോഗസ്ഥൻ കോട്ടയം തിരുനക്കര ശക്തിഭവനിൽ പി. ദാസപ്പൻ നായർ (89) അന്തരിച്ചു.
കോട്ടയം പട്ടണത്തിന്റെ ആദ്ധ്യാത്മിക, സാംസ്കാരിക വേദികളിലെ പരിചിത മുഖമായിരുന്നു. ഏഴു പതിറ്റാണ്ടിലേറെയായി തിരുനക്കര ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കും മറ്റ് ആഘോഷപരിപാടികൾക്കും നേതൃത്വം നൽകിയിരുന്നു. തിരുനക്കര പൂരം ആരംഭിച്ചത് ദാസപ്പൻ നായർ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റായിരുന്ന കാലത്താണ്. തിരുനക്കര ക്ഷേത്രമൈതാനത്തുള്ള അയ്യപ്പ സേവാസംഘം ഓഫീസായിരുന്നു പ്രധാന പ്രവർത്തന കേന്ദ്രം. മലയാള മനോരമ നോൺ ജേണലിസ്റ്റ് എംപ്ലോയീസ് യൂണിയൻ, തിരുനക്കര ക്ഷേത്രോപദേശക സമിതി, കോട്ടയം അയ്യപ്പസേവാ സംഘം, ചട്ടമ്പിസ്വാമി അനുസ്മരണ കമ്മിറ്റി, തിരുനക്കര സൗഹൃദവേദി തുടങ്ങിയ സംഘടനകളുടെ പ്രസിഡന്റായിരുന്നു. തിരുനക്കര എൻഎസ്എസ് കരയോഗത്തിന്റെ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചിരുന്നു. വാഴപ്പള്ളി പുഴക്കരയ്ക്കൽ കുടുംബാംഗമാണ്.
സംസ്കാരം നാളെ (ജൂലൈ 2) ഉച്ചകഴിഞ്ഞ് 2ന് മുട്ടമ്പലം എൻഎസ്എസ് ശാനത്തിൽ നടക്കും. ഭാര്യ: പരേതയായ വാഴൂർ പൂവത്തോലിക്കരോട്ട് ടി.ഡി. രാധാമണിയമ്മ (റിട്ട. അദ്ധ്യാപിക) മക്കൾ: ഡോ. ഡി ശക്തികുമാർ (ടോയോ യൂണിവേഴ്സിറ്റി, ജപ്പാൻ), ഡി. ജയകുമാർ, തിരുനക്കര (മലയാള മനോരമ, കോട്ടയം) മരുമക്കൾ: നീന (കോട്ടയം) സന്ധ്യ (ഏറ്റുമാനൂർ).