ഇടുക്കി: കുമളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മരിച്ച അയ്യപ്പഭക്തരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകി തമിഴ്നാട് സർക്കാർ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രാജ, മകൻ ഏഴു വയസ്സുകാരൻ ഹരിഹരൻ എന്നിവർക്ക് 50000 രൂപ വീതവും നൽകി. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കേരള തമിഴ്നാട് അതിർത്തിയായ കുമളിയിൽ നിന്നും 3 കിലോമീറ്റർ അകലെ കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. എട്ടു പേരാണ് അപകടത്തിൽ മരിച്ചത്. കുമളിക്ക് സമീപം തമിഴ്നാട്ടിൽ ശബരിമലയിൽ നിന്നും മടങ്ങിയ തീർത്ഥാടകരുടെ വാഹനം മറിഞ്ഞായിരുന്നു അപകടം.
