വനം വകുപ്പ് ഹൈക്കോടതിയിൽ സിസിഎഫ് നൽകിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.അരിക്കൊമ്പന്റെവലതുകണ്ണിന് കാഴ്ച ഭാഗികമാണ്.ജിപിഎസ് കോളർ ധരിപ്പിക്കുന്ന സമയത്താണ് ഇക്കാര്യം വ്യക്തമായത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പിടികൂടുന്ന സമയത്ത് തുമ്പിക്കൈയിൽ മുറിവുകൾ കണ്ടെത്തിയിരുന്നു, തുടർന്ന് ഇതിന് മരുന്നു നൽകി.അരിക്കൊമ്പനെ പ്രത്യേകം നിരീക്ഷിക്കുന്നതായും വനംവകുപ്പ് അറിയിച്ചു.അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നെന്നാണ് സൂചന.