പ്രതിപക്ഷ നേതാവും യുഡി എഫും നിലപാട് വ്യക്തമാക്കണം.ഇടത് തുടർ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. ഇത്തരം ചർച്ചകൾ ഇതിന് പിന്നിലുണ്ട്.
യു ഡി എഫിലെ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവരെ വഞ്ചിക്കുന്ന നിലപാട് ആണ് നേതാക്കൾ എടുക്കുന്നത്.
ഇസ്ലാം മത വിശ്വാസികളുടെ മനസെന്ത് ചിന്തയെന്ത് എന്നതിന്റെ അട്ടിപ്പേറവകാശം ജമാഅത്ത് ഇസ്ലാമിക്ക് ആരും നൽകിയിട്ടില്ല.
ജനങ്ങൾ മതനിരപേക്ഷ മനസുള്ളവരാണ്,
കേരളമാകെ ഈ കൂടിക്കാഴ്ചയ്ക്ക് എതിരാണ്. ഈ കൂടിക്കാഴ്ച നല്ല കാര്യത്തിനല്ല എന്നത് വ്യക്തമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്ട് പറഞ്ഞു.