മോസ്കോ: 50 പേരുമായി പോയ റഷ്യൻ വിമാനം തകർന്നു. റഷ്യയുടെ കിഴക്കൻ മേഖലയിൽ വച്ച് എഎൻ - 24 യാത്രാവിമാനം റഡാർ സ്ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എയർലൈന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 43 യാത്രക്കാരും 7 ജീവനക്കാരുമാണുണ്ടായിരുന്നത്.
യാത്രക്കാരിൽ അഞ്ച് പേർ കുട്ടികളാണ്. ചൈന അതിർത്തിയോട് ചേർന്നുള്ള അമുർ മേഖലയിലെ ടൈൻഡ എന്ന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോഴാണ് വിമാനം റഡാർ സ്ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമായത്. പിന്നീട് വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തി.