മലപ്പുറം സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെ വിമർശിച്ച് സുപ്രീം കോടതി.സഹകരണ ആശയത്തിന് എതിരാണ് കേരള ബാങ്ക് നടപടിയെന്ന് സുപ്രീം കോടതി.മലപ്പുറം സഹകരണ ബാങ്കിനെ നിർബന്ധിച്ച് കേരള ബാങ്കിൽ ലയിപ്പിയ്ക്കുകയായിരുന്നു എന്നാരോപിച്ച് മലപ്പുറം സഹകരണ ബാങ്ക് ഭരണ സമിതി നൽകിയ പരാതിയിലാണ് കേരള ബാങ്കിനെതിരെ സുപ്രീം കോടതിയുടെ വിമർശനം. ലയനം നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും സുപ്രീം കോടതി.കേരള ബാങ്ക് ലയനം തടയാൻ മലപ്പുറം സഹകരണ ബാങ്കിന് ഹൈക്കോടതിയെ സമീപിയ്ക്കാം. സുപ്രീം കോടതിക്ക് അതിൽ ഇടപെടാനാകില്ലെന്നും വിധി.
