കൊച്ചി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ ശബരിമല വിഷയം സ്വാധീനിക്കില്ലെന്ന് മനോരമ കാര്‍വി ഇന്‍സൈറ്റ് സര്‍വേ. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യ വിഷയം വിലക്കയറ്റം ആകുമെന്നാണ് സര്‍വേ പറയുന്നത്. അതോടൊപ്പം നോട്ട് നിരോധനവും ജി.എസ്.ടിയും പുല്‍വാമ ഭീകരാക്രമണം പ്രതിപക്ഷത്തിനാണ് സഹായകമാകുക എന്നും സര്‍വേ പറയുന്നു. കേരളത്തിലെ 20 മണ്ഡലങ്ങളിലാണ് സര്‍വേ നടത്തിയത്.
സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും കേന്ദ്രസര്‍ക്കാരിന് എതിരാണ്. 20 ശതമാനം പേര് അവശ്യസാധാന വിലക്കയറ്റവും, ഇന്ധനവില വര്‍ദ്ധനവുമാണ് മുഖ്യ വിഷയമായി പറഞ്ഞത്. ഏഴ് ശതമാനം പേര് തൊഴില്‍ ഇല്ലായ്മയും അറ് ശതമാനം സ്ത്രീ സുരക്ഷയും, അഴിമതിയും, പ്രളയാന്തര പുനര്‍നിര്‍മ്മാണവും പ്രധാന പ്രശ്നമായി കരുതുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയാകുമെന്ന് 8 ശതമാനം പേര് അഭിപ്രായപ്പെട്ടു.
സര്‍വ്വേയില്‍ പങ്കെടുത്ത 58 ശതമാനം പേര് യു.പി.എ അധികാരത്തിലെത്തുമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി അധികാരത്തില്‍ തുടരുമെന്ന് 13 ശതമാനം മാത്രം പേരാണ് അഭിപ്രായപ്പെട്ടത്. 18 ശതമാനം പേര് മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന് അഭിപ്രായപ്പെട്ടു. അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയാണെന്ന് 38 ശതമാനം പേര് അഭിപ്രായപ്പെട്ടപ്പോള്‍ നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തില്‍ തുടരണമെന്ന് വ്യക്തമാക്കിയത് 11 ശതമാനം മാത്രമാണ് . പ്രിയങ്ക ഗാന്ധി, മന്മോഹന് സിംഗ് എന്നിവര്‍ പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യരാണെന്ന് 8 ശതമാനം പേര് അഭിപ്രായപ്പെടുന്നു.
അതേസമയം നാല് ശതമാനം മാത്രമാണ് ശബരിമല ഒരു പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണെന്ന് കരുതുന്നത്. എന്നാല്‍ എന്നാല്‍ ബിജെപിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്ത് ശബരിമല വിഷയം സ്വദീനിക്കും എന്ന് കരുതുന്നവര്‍ 23 ശതമാനമാണെന്നും സര്‍വേ പറയുന്നു. പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങളില്‍ ശബരിമല പ്രധാന വിഷയമാണ് എന്ന് കരുതുന്നവര്‍ 6 ശതമാനത്തോളം പേര് ശബരിമല പ്രധാന വിഷയമാകും എന്ന് വിലയിരുത്തുന്നു.