KSFDC യിൽ ( ചിത്രാജ്ഞലി ) അനുവദിക്കുന്ന പല എക്യുപെൻറ്റും സ്വകാര്യ സ്ഥാപനങ്ങൾക്ക് മറിച്ച് കൊടുത്തും ..... ഔഡോർയൂണിറ്റിന് വരുന്ന വർക്കുകൾ വരെ പുറത്ത് സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽക്കിയും കമ്മീഷൻ വാങ്ങി അവരവരുടെ കീശയുടെ കനം കൂട്ടുന്നു ..... സിനിമാ നിർമ്മാണം - വിതരണം എന്ന പേരിൽ ലക്ഷങ്ങളുടെ അഴിമിതി നടത്തുന്നു.
KSFDC നിർമ്മിച്ച നിഷിദ്ധോ എന്ന ചിത്രത്തിന്റെ വിതരണത്തിന് 55 97 747 / രൂപ ചിലവായി എന്ന് പറയുന്നു .. ഈ തുക എങ്ങനെ വിനിയേഗിച്ചു .. ഈ തുകയുടെ പകുതി പോലും ഉപയോഗിക്കാതെ ചിത്രം റിലീസ് ചെയ്തു ... ബാക്കി വരുന്ന തുക KSFDC യിലെ ചില ഉദ്യോഗസ്ഥർ വീതം വച്ച് എടുത്തു ... ഇതുപോലെ നിരവധി ഉദാഹരണങ്ങളുണ്ട് ..... അതു കൊണ്ട് ഇപ്പോൾ അഴിമതി ആരോപണം ഉന്നയിച്ച വ്യക്തി പോലും ഈ ആരോപണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന വ്യക്തി ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .... അതു കൊണ്ടാന്ന് ഞങ്ങൾ പറയുന്നത് വിജിലൻസ് അന്വേഷണം വേണമെന്ന്
കിഫ്ബി വഴി അനുവദിക്കുന്ന ഫണ്ടിന്റെ ഭൂരിഭാഗവും അഴിമതി നടത്തുന്ന വ്യക്തികളുടെ കൈകളിലേക്കാണ് എത്തി ചേരുന്നത് ഇതിനെ തിരെ കഴിഞ്ഞ IFFK യിൽ ഞങ്ങൾ തുടങ്ങി വച്ച പ്രതിഷേധം തുടരുമെന്നും പറയുന്നു ..... ബോർഡ് അംഗങ്ങൾ തങ്ങളുടെ സിനിമകൾക്കു പോലും ചിത്രാജ്ഞലി സംവിധാനങ്ങൾ ഉപയോഗിക്കുന്നില്ല .. എല്ലാവരും ചേർന്ന് സിനിമാ വ്യവസായത്തിന് കരുത്ത് നൽകേണ്ട പ്രസ്ഥാനത്തെ നശിപ്പിക്കുകയാണ് ...13/1/2023 ൽ ലൈൻ പ്രൊഡ്യൂസർ പാനലിനുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു . 18/1/ 2023 ഉച്ച 3 മണിൽ വരെ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ട സമയം, സംസ്ഥാന - നാഷ്ണൽ അവാർഡ് ലഭിച്ച സിനിമകൾ വർക്ക് ചെയ്യണം 10 വർഷം കൺട്രോളർ / ലൈൻ പ്രൊഡ്യൂസർ ആയി വർക്ക് ചെയ്ത പരിചയം എന്നീ നിബന്ധനകളും , ഇത് സാക്ഷ്യപെടുത്തുന്ന സംഘടനകളുടെ സീലും ഒപ്പും വേണമെന്നും . ഇതരം മാനദണ്ഡങ്ങൾ അനുസരിച്ച് അപേക്ഷ നൽകി .... എന്നാൽ സിനിമാ ഹെഡിന്റെ താത്പര്യ പ്രകാരം അവർക്ക് ഇഷ്ടമുള്ളവരെ മാത്രം ഉൾപെടുത്തി പാനൽ ശൃഷ്ടിച്ചു .. ഇവർ നടത്തുന്ന അഴിമതി മറ്റാരും അറിയാതെയിരിക്കാൻ വേണ്ടി മാത്രം . 2016- 2020 നവംബർ വരെ 28 പേരെ ആണ് ചിത്രാജ്ഞലിയിൽ നിയമിച്ചത് ഈ നിയമനങ്ങൾ PSC മുഖേനേ അല്ലാ . KSFDC യിലെ ചില വ്യക്തികളുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടിയാണ് ഈ നിയമനം നടത്തിയത് . നിയമന ഉത്തരവ് പേരിന് വേണ്ടി മാത്രം മാത്രഭൂമി , ന്യൂ ഇന്ത്യൻ എക്സ് പ്രസ് എന്നീ പത്രങ്ങളിൽ മാത്രം പരസ്യം നൽകി യോഗ്യരായ ഉദ്യോഗാത്ഥികളെ മാറ്റി നിർത്തിയാണ് KSFDC യിൽ പല നിയമനങ്ങളും നടത്തുന്നത് ... എന്ന്
fafca പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ
ഷിബു . ജി. സുശീലൻ (ജനറൽ സെക്രട്ടറി)
എൽദോ സെൽവരാജ് (വൈസ് പ്രസിഡന്റ)